ഗാന്ധിനഗര്‍: (KVARTHA) ഗുജറാതില്‍ കുരങ്ങന്റെ ആക്രമണത്തില്‍ 10 വയസുകാരന് മരിച്ചതായി റിപോര്‍ട്. ഗാന്ധിനഗറില്‍ തിങ്കളാഴ്ചയായിരുന്നു (13.11.2023) സംഭവം. സല്‍കി സ്വദേശിയായ ദീപക് താകൂര്‍ ആണ് മരിച്ചത്.
സല്കിയിലെ ക്ഷേത്രത്തിനടുത്ത് ദീപയ്ക്കും സുഹൃത്തുക്കളും കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുരങ്ങന് അക്രമിച്ചത്. കുരങ്ങന്റെ ആക്രമണത്തില്‍ കുട്ടിയുടെ കുടലിന് മുറിവ് സംഭവിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് റിപോര്‍ട്.
ഒരാഴ്ചയ്ക്കിടെ പ്രദേശത്ത് മൂന്നാം തവണയാണ് കുരങ്ങന്റെ ആക്രമണം ഉണ്ടാകുന്നത്. ഗ്രാമത്തില്‍ കുരങ്ങുകളുടെ വലിയ സംഘമുണ്ടെന്നും ആക്രമണം പതിവാണെന്നും അധികാരികള്‍ പറഞ്ഞു. ഇവയെ പിടികൂടാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും അധികാരികള്‍ വ്യക്തമാക്കി.
Keywords: News, National, National News, Gujarta, Monkey, Attack, Gandhinagar, Death, Gujarat: Monkey Attack: 10-year-old boy in Gandhinagar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.