Rearrested | ജാമ്യം ലഭിച്ചതിന് പിന്നാലെ ഗുജറാത് എംഎല്‍എ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്റ്റില്‍

 


ഗുവാഹതി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ ഗുജറാത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു. അസമിലെ കൊക്രജാര്‍ കോടതിയാണ് തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡി ഞായറാഴ്ച അവസാനിച്ചതിനെ തുടര്‍ന്ന് ജിഗ്‌നേഷിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു.

കാരണം വ്യക്തമാക്കാതെയാണ് വീണ്ടും അറസ്റ്റ് ചെയ്തതെന്ന് മേവാനിയുടെ അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന് ബുധനാഴ്ചയാണ് അസം പൊലീസ് ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ഗുജറാത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ഒരുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്ന് മേവാനി കൊക്രജാര്‍ ജയിലിലാണ് ഉണ്ടായിരുന്നത്.

Rearrested | ജാമ്യം ലഭിച്ചതിന് പിന്നാലെ ഗുജറാത് എംഎല്‍എ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്റ്റില്‍

ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റിനെച്ചൊല്ലി രാഷ്ട്രീയവിവാദം ശക്തമായ സാഹചര്യത്തിലാണ് വീണ്ടും അറസ്റ്റ്. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്തതിന്, അസമില്‍ നിന്നെത്തിയ പൊലീസ് ഗുജറാതിലെ പാലംപുരില്‍നിന്ന് മേവാനിയെ ബുധനാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കുടിപ്പകയാണ് തന്റെ അറസ്റ്റെന്ന് ജിഗ്‌നേഷ് മേവാനി ആരോപിച്ചു. ഇതു ബിജെപിയും ആര്‍എസ്എസും നടത്തിയ ഗൂഢാലോചനയാണെന്നും തന്റെ പ്രതിഛായ നശിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. വ്യവസ്ഥാനുസൃതമായാണ് അവരത് ചെയ്യുന്നത്. രോഹിത് വെമുലയ്ക്കും ചന്ദ്രശേഖര്‍ ആസാദിനുമെതിരെ ചെയ്തതും ഇങ്ങനെത്തന്നെയാണ്. ഇപ്പോഴവര്‍ തന്നെയാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നും മേവാനി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

Keywords:  News, National, Bail, Arrest, Arrested, Police, Gujarat, Jail, Custody, Court, Gujarat MLA Jignesh Mevani Re-Arrested Right After Getting Bail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia