ഗുജറാത്ത് മന്ത്രിക്ക് പിറന്നാള്‍ ദിനത്തില്‍ രക്തം കൊണ്ട് തുലാഭാരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുജറാത്ത് മന്ത്രിക്ക് പിറന്നാള്‍ ദിനത്തില്‍ രക്തം കൊണ്ട് തുലാഭാരം
സൂറത്ത്: നരേന്ദ്രമോഡി മന്ത്രിസഭയിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിക്ക് പിറന്നാള്‍ ദിനത്തില്‍ രക്തം കൊണ്ട് തുലാഭാരം നടത്തി. നരോത്തം പട്ടേലിന്റെ 77ം ജന്മദിനത്തിലാണ്‌ അപൂര്‍വ്വമായ തുലാഭാരം നടന്നത്. സൂറത്തില്‍ നടക്കുന്ന രക്തദാന ക്യാമ്പയിന്‌ പിന്തുണ പ്രഖ്യാപിച്ചാണ്‌ നരോത്തം പട്ടേല്‍ തുലാഭാരത്തിന്‌ ഒരുങ്ങിയത്. 

തുലാഭാരത്തിനാവശ്യമായ 70 കിലോ രക്തം നരോത്തം പട്ടേലിന്റെ അനുയായികളില്‍ നിന്നുമാണ്‌ ശേഖരിച്ചത്. തുലാഭാരത്തിന്‌ ശേഷം രക്തദാന സംഘടനയ്ക്ക് ശേഖരിക്കപ്പെട്ട രക്തം ദാനം ചെയ്തു. നരോത്തം പട്ടേലിന്റെ ജന്മദിനത്തില്‍ സംസ്ഥാനത്തൊട്ടാകെ അനുയായികള്‍ രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്.

 'എനിക്ക് നിങ്ങളുടെ രക്തം നല്‍കൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാം' എന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രശസ്തമായ വരികള്‍ ഉദ്ദരിച്ചുകൊണ്ടാണ്‌ മന്ത്രി തന്റെ അനുയായികളെ അഭിസംബോധന ചെയ്തത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിലെ മറ്റൊരു മന്ത്രി ആര്‍.സി ഫല്‍ദു സമാനമായി രക്തം കൊണ്ട് തുലാഭാരം നടത്തിയിരുന്നു.

English Summery
Surat: Narendra Modi's Food Minister Narottam Patel turned 77 yesterday with a bizarre celebration. He was weighed in blood on a weighing scale bedecked with flowers and garlands.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia