SWISS-TOWER 24/07/2023

കച്ച് പാക്കിസ്ഥാന്റെ ഭാഗമെന്ന് ഗുജറാത്ത് മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 29.03.2014) ഗുജറാത്തിന്റെ ഭാഗമായ കച്ച് പാക്കിസ്ഥാന്റെ ഭാഗമെന്ന് ഗുജറാത്ത് മന്ത്രി വസന്‍ അഹിര്‍. ഭുജിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടയിലുണ്ടായ യോഗത്തില്‍ സംസാരിക്കവേയാണ് വികട സരസ്വതി മന്ത്രിയുടെ നാവില്‍ കയറിയത്.

കച്ചിലെ യുവജനത മോഡി ഹിന്ദുസ്ഥാന്റെ സംരക്ഷകനാകണമെന്ന് ആവശ്യപ്പെടുന്നു. പാക്കിസ്ഥാനിലെ കച്ച് ജില്ലയുടെ സംരക്ഷണം നമ്മള്‍ ഏറ്റെടുക്കും. ഒന്നേകാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെ നമ്മള്‍ താമരയെ ഡല്‍ഹിയിലേയ്ക്ക് അയക്കും അഹിര്‍ പറഞ്ഞു.

കച്ച് പാക്കിസ്ഥാന്റെ ഭാഗമെന്ന് ഗുജറാത്ത് മന്ത്രി
അതേസമയം അഹിറിനു പറ്റിയ അബദ്ധത്തിനെതിരെ എ.എ.പി രംഗത്തെത്തി. പാര്‍ട്ടി നേതാവായ മോഡി കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി കാണുമ്പോള്‍ കച്ചിനെ പാക്കിസ്ഥാന്റെ ഭാഗമായി മാത്രമേ അനുയായികള്‍ക്ക് കാണാനാകൂവെന്നും എ.എ.പി ആരോപിച്ചു.

SUMMARY: Ahmedbad: Vasan Ahir, cottage industries minister of Gujarat did a major good-up at an election meeting in Bhuj on Friday when due to a slip of tongue he described Kutch as part of Pakistan.

Keywords: Pakistan, Kutch, Gujarat, Minister,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia