അര്‍ധരാത്രിയില്‍ ശുചിമുറിയില്‍ നിന്ന് അസാധാരണമായ ശബ്ദം; നോക്കിയപ്പോള്‍ കണ്ടത് വാ പിളര്‍ന്ന് കൂര്‍ത്ത പല്ലുകള്‍ കാട്ടി നില്‍ക്കുന്ന അവിചാരിതമായെത്തിയ അതിഥിയെ, ഞെട്ടല്‍ മാറാതെ വീട്ടുകാരന്‍
Nov 6, 2019, 12:35 IST
ADVERTISEMENT
(www.kvartha.com 06.11.2019) അര്‍ധരാത്രിയില്‍ ശുചിമുറിയില്‍ നിന്ന് അസാധാരണമായ ശബ്ദം കേട്ട് നോക്കിയപ്പോള്‍ കണ്ടത് വാ പിളര്‍ന്ന് കൂര്‍ത്ത പല്ലുകള്‍ കാട്ടി ആക്രമിക്കാന്‍ നില്‍ക്കുന്ന അതിഥിയെ. ഗുജറാത്തിലെ വഡോദര സ്വദേശിയായ മഹേന്ദ്ര പാധിയാര്‍ അവിചാരിതമായെത്തിയ അതിഥിയെ കണ്ടതിന്റെ ഞെട്ടലിലാണ്. ശബ്ദം കേട്ടതിനെ തുടര്‍ന്ന് ശുചിമുറി തുറന്നപ്പോള്‍ കണ്ടത് വാ പിളര്‍ന്ന് കൂര്‍ത്ത പല്ലുകള്‍ കാട്ടി ആക്രമിക്കാന്‍ നില്‍ക്കുന്ന കൂറ്റന്‍ മുതലയെ.

ഉടനെ അവിടെ നിന്നും പുറത്തുകടന്ന മഹേന്ദ്ര പാധിയാര്‍ വന്യജീവി സംരക്ഷണ പ്രവര്‍ത്തകരെ വിവരമറിയിച്ചു. പുലര്‍ച്ചെ 2.45 മണിയോടെ വഡോദര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്യജീവി സംരക്ഷണ പ്രവര്‍ത്തകരെത്തുകയും ഏകദേശം ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ നാലര അടിയോളം നീളമുള്ള മുതലയെ പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, House, attack, Crocodile, Gujarat man woken up by noise, Finds Crocodile In Bathroom

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.