ഗുജറാത്തില്‍ കോവിഡ് കെയര്‍ സെന്ററില്‍ തീപിടുത്തം; 61 രോഗികളെ മാറ്റി

 


അഹമ്മദാബാദ്: (www.kvartha.com 12.05.2021) ഗുജറാത്തില്‍ കോവിഡ് കെയര്‍ സെന്ററില്‍ തീപിടുത്തം. ചികിത്സയിലുണ്ടായിരുന്ന 61 കോവിഡ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലവില്‍ ആളാപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. ഭാവ്‌നഗറിലെ കോവിഡ് കെയര്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. 

ഒരാഴ്ചക്കിടയില്‍ സംസ്ഥാനത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ തീ പിടിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞയാഴ്ച കോവിഡ് ചികിത്സാ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ വെന്തു മരിച്ചിരുന്നു. 

ഗുജറാത്തില്‍ കോവിഡ് കെയര്‍ സെന്ററില്‍ തീപിടുത്തം; 61 രോഗികളെ മാറ്റി

Keywords:  Ahmedabad, News, National, Fire, Hospital, Treatment, COVID-19, Patient, Gujarat: Fire at Covid Care Centre; 61 Patients Shifted
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia