Praful Panseria | സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കി മന്ത്രി; വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മികച്ച അന്തരീക്ഷം ഒരുക്കുന്നതിനായി എന്തുചെയ്യാമെന്നതിന് അധ്യാപകര്‍ക്ക് മാതൃക നല്‍കിയതാണെന്ന് പ്രതികരണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സൂറത്: (www.kvartha.com) സര്‍കാര്‍ സ്‌കൂളിലെ മിന്നല്‍ സന്ദര്‍ശനത്തിനിടെ ശുചിമുറി വ്യത്തിയാക്കി മന്ത്രി പ്രഫുല്‍ പന്‍ഷെരിയ. കാംറെജ് മേഖലയിലെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിലായിരുന്നു മിന്നല്‍ പരിശോധന നടന്നത്. ട്വിറ്ററില്‍ അടക്കം സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

Aster mims 04/11/2022

വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മികച്ച അന്തരീക്ഷം ഒരുക്കുന്നതിനായി എന്തുചെയ്യാമെന്നതിന് അധ്യാപകര്‍ക്ക് മാതൃക നല്‍കിയതെന്നാണ് നടപടിയേക്കുറിച്ച് മന്ത്രിയുടെ പ്രതികരണം. വളരെ മോശമായ സാഹചര്യത്തിലായിരുന്നു വിദ്യാലയത്തിലെ ശുചിമുറികള്‍ ഉണ്ടായിരുന്നത്.

Praful Panseria | സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കി മന്ത്രി; വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മികച്ച അന്തരീക്ഷം ഒരുക്കുന്നതിനായി എന്തുചെയ്യാമെന്നതിന് അധ്യാപകര്‍ക്ക് മാതൃക നല്‍കിയതാണെന്ന് പ്രതികരണം

നേരത്തെ ഇക്കാര്യത്തില്‍ മന്ത്രി നിരവധി ചര്‍ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷവും അവസ്ഥയില്‍ മാറ്റമൊന്നും ഇല്ലാതെ വന്നതോടെയാണ് മന്ത്രി തന്നെ ശുചീകരണത്തിന് നേരിട്ടിറങ്ങിയത്. മന്ത്രിയുടെ പ്രവര്‍ത്തിക്ക് പിന്തുണയ്‌ക്കൊപ്പം പൊതുജന ശ്രദ്ധ നേടാനുള്ള പ്രഹസനമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Keywords: National, Gujarat, Minister, school, Student, Teacher, school, Gujarat: Education Minister Praful Panseria cleans school’s dirty toilet in Kamrej area.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia