SWISS-TOWER 24/07/2023

13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്ത് ബിസിനസുകാരന്‍ കസ്റ്റഡിയില്‍; പിടികൂടിയത് തത്സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ

 


ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 03.12.2016) 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം മുങ്ങിയ ഗുജറാത്ത് ബിസിനസുകാരന്‍ മഹേഷ് ഷായെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ ടിവി ചാനലില്‍ ചര്‍ച്ചയ്ക്കിടെയാണ് ഇയാളെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാടകീയമായി അറസ്റ്റ് ചെയ്തത്.

13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്ത് ബിസിനസുകാരന്‍ കസ്റ്റഡിയില്‍; പിടികൂടിയത് തത്സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ

തന്റെ കയ്യിലുള്ളത് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പണമാണെന്നും, എല്ലാ സത്യവും ഒരിക്കല്‍ പുറത്തുവരുമെന്നും ഷാ വെളിപ്പെടുത്തി. ഈ വിഷയത്തില്‍ തന്റെ കുടുംബത്തെ വലിച്ചിഴക്കരുതെന്നും ഷാ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. ആദായം സ്വമേധയാ അറിയിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി (ഐ ഡി എസ്) പ്രകാരം വെളിപ്പെടുത്തിയ കള്ളപ്പണത്തിന്റെ 25 ശതമാനം നികുതിയായി 975 കോടി അടയ്ക്കാന്‍ മഹേഷ് ഷായോട് നേരത്തെ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 30 ആയിരുന്നു ഇതിനുള്ള അവസാന തീയ്യതി. എന്നാല്‍ നികുതി അടക്കാതെ നവംബര്‍ 29ന് ഷാ മുങ്ങുകയായിരുന്നു.

ഇതോടെ വെളിപ്പെടുത്തിയ തുക മുഴുവന്‍ കള്ളപ്പണമായി മാറി. തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഷാ ചാനല്‍ ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ടത്.



Keywords : Ahmedabad, Gujrath, National, Accused, Arrest, Mahesh Shah, Gujarat business man Mahesh Shah arrested in live show.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia