Bridge | ഗുജറാതില്‍ പണി പൂര്‍ത്തിയായ പാലം ഉദ്ഘാടനം ചെയ്യാനിരിക്കെ തകര്‍ന്നുവീണു; നിര്‍മാണത്തിനുപയോഗിച്ചിരുന്ന അസംസ്കൃത വസ്തുക്കളെക്കുറിച്ചടക്കം വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍
Jun 15, 2023, 16:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാന്ധിനഗര്‍: (www.kvartha.com) ഗുജറാതില്‍ പണി പൂര്‍ത്തിയായ പാലം ഉദ്ഘാടനം ചെയ്യാനിരിക്കെ തകര്‍ന്നുവീണു. തപി ജില്ലയില്‍ മിന്‍ഡോല നദിയ്ക്ക് കുറുകെ, വലോദ് താലൂകിലെ മേപൂര് ഗ്രാമത്തെയും വ്യാര താലൂകിലെ ദെഹ്ഗാമ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പുതിയ പാലമാണ് ബുധനാഴാഴ്ച രാവിലെ 6.30 മണിയോടെ തകര്‍ന്നുവീണത്.
പാലത്തിന്റെ മധ്യഭാഗം തകര്‍ന്ന് മിന്‍ഡോല നദിയിലേക്ക് വീഴുകയായിരുന്നു. 2021 ലാണ് രണ്ട് കോടി രൂപ ചെലവില്‍ പുതിയ പാലം നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ പാലം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തകര്‍ന്ന് നദിയില്‍ വീഴുന്നത്.
സംഭവത്തില്‍ തപി ജില്ലാ കലക്ടര്‍ വിപിന്‍ ഗാര്‍ഗ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉദ്ഘാടനം കഴിയാത്ത പാലമായിരുന്നതിനാല്‍ പാലത്തിലൂടെ ഗതാഗതം നടന്നിരുന്നില്ലെന്നും, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പാലത്തിന്റെ നിര്‍മാണത്തിനുപയോഗിച്ചിരുന്ന അസംസ്കൃത വസ്തുക്കളെക്കുറിച്ചടക്കം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Keywords: News, National, Gujarat, Tapi, Mindhola River, Collapsed, Gujarat: Bridge over Mindhola River in Tapi collapses.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

