ഗുജറാത്തില്‍ ബന്ദ്: നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. 600ലേറെ പ്രവര്‍ത്തകര്‍ അറസ്റ്റിലായതാണ് റിപോര്‍ട്ട്. ഐപിഎസ് ഓഫീസര്‍ ഡിജി വന്‍സാരയുടെ കത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തത്.

അക്രമസംഭവങ്ങള്‍ തടയാന്‍ കനത്ത സുരക്ഷാ സന്നാഹമാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. അതേസമയം ബന്ദിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ബസുകളും ട്രെയിനുകളും തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരേയാണ് അറസ്റ്റുചെയ്തത്.

ഗുജറാത്തില്‍ ബന്ദ്: നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍സ്‌കൂളുകളും കോളേജുകളും തുറന്നുപ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ അറിയിച്ചു. അഹമ്മദാബാദ്, വദജ് തുടങ്ങിയ നഗരങ്ങളില്‍ 80 ശതമാനത്തോളം കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഏതാണ്ട് 60,000ത്തോളം പോലീസുകാരേയും സുരക്ഷാ ഭടന്മാരേയുമാണ് സംസ്ഥാനത്ത് വിന്യസിപ്പിച്ചിരിക്കുന്നത്.

SUMMARY: More than 600 people, including Congress leaders and workers, were detained during Friday’s bandh call given by the party demanding resignation of Gujarat Chief Minister Narendra Modi over IPS officer D.G. Vanzara’s letter.

Keywords: National news, 600 people, Congress leaders, Workers, Detained, Friday, Bandh, Resignation, Gujarat, Chief Minister, Narendra Modi, IPS officer, D.G. Vanzara,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia