Found Dead | 'ഞാന്‍ നിങ്ങളെ വെറുക്കുന്നു പപ്പ, ദേഷ്യപ്പെടാനും ഉത്തരവിടാനും മാത്രമേ നിങ്ങള്‍ക്ക് അറിയൂ'; 16കാരി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

 


അഹ് മദാബാദ്: (www.kvartha.com) 16കാരിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദോറാജി നഗരത്തിലെ സ്‌കൂളിലെ 11ാം ക്ലാസുകാരിയായ ദിവ്യ രമേശ് (16) ആണ് മരിച്ചത്. പിതാവിനെതിരെ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഗുജറാതിലെ രാജ്‌കോടിലാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്: സഹപാഠികള്‍ പഠിക്കാനായി പോയപ്പോള്‍ സുഖമില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി ഹോസ്റ്റല്‍ മുറിയില്‍ ഇരിക്കുകയായിരുന്നു. റൂംമേറ്റ് രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് ദിവ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഗുജറാതിയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Found Dead | 'ഞാന്‍ നിങ്ങളെ വെറുക്കുന്നു പപ്പ, ദേഷ്യപ്പെടാനും ഉത്തരവിടാനും മാത്രമേ നിങ്ങള്‍ക്ക് അറിയൂ'; 16കാരി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

'ഞാന്‍ നിങ്ങളെ വെറുക്കുന്നു പപ്പ. നിങ്ങള്‍ ഒറ്റയൊരാളാണ് എന്റെ മരണത്തിനു കാരണം. നിങ്ങളൊരിക്കലും എന്നെ മകളായി പരിഗണിച്ചിട്ടില്ല. ദേഷ്യപ്പെടാനും ഉത്തരവിടാനും മാത്രമേ നിങ്ങള്‍ക്ക് അറിയൂ. മുത്തശ്ശിയോട് എനിക്ക് സങ്കടം തോന്നുന്നു. അവരെനിക്ക് അമ്മയുടെയും അച്ഛന്റെയും സ്‌നേഹം നല്‍കി.' -എന്നാണ് കുറിപ്പിലുള്ളത്.

Keywords:  News, National, Found Dead, Student, Police, Gujarat: 16 year old girl found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia