വിവാഹാഘോഷത്തിനിടയിലേയ്ക്ക് വരന്റെ കാര്‍ പാഞ്ഞുകയറി 25 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ജാഞ്ജ്ഗിര്‍(ഛത്തീസ്ഗഡ്): (www.kvartha.com 13.02.2018) വിവാഹ ഘോഷയാത്രയ്ക്കിടയില്‍ വരന്റെ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി 25 പേര്‍ക്ക് പരിക്ക്. ഇതില്‍ ഒന്‍പത് പേരുടെ നില അതീവ ഗുരുതരമാണ്. റോഡിലൂടെ നൃത്തവും പാട്ടുമായി നീങ്ങുന്നതിനിടയിലാണ് വരന്‍ സഞ്ചരിച്ച വാഹനം ജനകൂട്ടത്തിലേയ്ക്ക് പാഞ്ഞുകയറിയത്.

ഡ്രൈവര്‍ ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ കാല്‍ അമര്‍ത്തിയതാണ് അപകടത്തിന് കാരണമായത്. വരനൊപ്പം കാറില്‍ കുട്ടികളുമുണ്ടായിരുന്നു. വാഹനം ഓടിച്ചുകയറ്റിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ മദ്യലഹരിയിലായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വിവാഹാഘോഷത്തിനിടയിലേയ്ക്ക് വരന്റെ കാര്‍ പാഞ്ഞുകയറി 25 പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗന്‍ഡിലെ ജാഞ്ജ്ഗിര്‍ ചമ്പ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: JANJGIR-CHAMPA, CHHATTISGARH: It begins like any wedding video, with people dancing on the road to a popular film song. Suddenly, an SUV ploughs into the crowd, and the music is drowned by screams.

Keywords: National, Accident, Injured
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia