Died | 'വിവാഹചടങ്ങിനിടെ വിഷം കഴിച്ചു'; ചികിത്സയിലായിരുന്ന വരന്‍ മരിച്ചു, വധു ഗുരുതരാവസ്ഥയില്‍
May 18, 2023, 10:40 IST
മുംബൈ: (www.kvartha.com) വിവാഹദിനത്തില്‍ വിഷം ഉള്ളില്‍ചെന്ന നിലയില്‍ ചികിത്സയിലായിരുന്ന വരന്‍ മരിച്ചു. 20കാരിയായ വധു ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കനാഡിയ ഏരിയയിലെ ആര്യ സമാജം ക്ഷേത്രത്തിലാണ് സംഭവം.
പൊലീസ് പറയുന്നത്: വിവാഹം പെട്ടെന്ന് നടത്താനായി യുവതി നിരന്തരം സമ്മര്‍ദത്തിലാക്കിയിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നു. തന്റെ കരിയറിനെക്കുറിച്ച് ചിന്തിച്ച് വിവാഹം രണ്ടു വര്‍ഷത്തിനുശേഷം മതിയെന്നായിരുന്നു 21കാരന്റെ നിലപാട്.
ഒടുവില്‍ വിവാഹ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ചടങ്ങിനിടെ, താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് 21കാരന്‍ വധുവിനോട് പറയുകയായിരുന്നു. പിന്നാലെ യുവാവിനെ ആശുപത്രിയിലാക്കുകയും ചെയ്തു. ഈ സമയം യുവതിയും വിഷം കഴിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Mumbai, News, National, Died, Marriage, Wedding, Groom, Bride, Hospitalized, Hospital, Treatment, Police, Groom Dies, Bride Hospitalized After Consuming Poison At Wedding.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.