പാക് വിരുദ്ധ മുദ്രാവാക്യം വിളിക്കാനാവശ്യപ്പെട്ട് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

 


ഗ്രേറ്റര്‍ നോയിഡ: പാക് വിരുദ്ധ മുദ്രാവാക്യം വിളിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം. യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മൂന്ന് ബിടെക് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച രാത്രി കശ്മീരി വിദ്യാര്‍ത്ഥികളുടെ മുറിയില്‍ അതിക്രമിച്ച് കയറിയ ആറ് വിദ്യാര്‍ത്ഥികളാണ് പ്രശ്‌നമുണ്ടാക്കിയത്.

വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന സെക്ടര്‍ പിയിലാണ് സംഭവം നടന്നത്. അതിക്രമിച്ച് കടന്ന വിദ്യാര്‍ത്ഥികള്‍ കശ്മീരി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചശേഷം പാക് വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കശ്മീരി വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തി.

പാക് വിരുദ്ധ മുദ്രാവാക്യം വിളിക്കാനാവശ്യപ്പെട്ട് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനംഅതേസമയം സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല രംഗത്തെത്തി. കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

SUMMARY: Greater Noida: Three Kashmiri students, who are enrolled in BTech courses were beaten up and forced to shout anti-Pakistan slogans in Greater Noida.

Keywords: Kashmiri students, Greater Noida, Pakistan, Jammu and Kashmir, Swami Vivekananda Subharti University, Meerut
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia