റിപ്പബ്ലിക് ദിന പരസ്യചിത്രത്തിലും കാവിവല്‍ക്കരണം

 


ന്യൂഡല്‍ഹി: (www.kvartha.com 27.01.2015) നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുണ്ടായ ആദ്യ റിപ്പബ്ലിക് ദിനമായിരുന്നു ഇത്. റിപ്പബ്ലിക് ദിനാഘോഷങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കാനും കാവി പുതപ്പിക്കാനും മോഡി സര്‍ക്കാരിന് ഒരു പരിധി വരെ കഴിഞ്ഞുവെന്നതും എടുത്തുപറയേണ്ടുന്ന ഒന്നാണ്.

ഇതില്‍ പ്രധാനം ഭരണഘടന ആമുഖത്തില്‍ നിന്നും മതേതരം, സ്ഥിതിസമത്വം എന്നീ വാക്കുകള്‍ അപ്രത്യക്ഷമായതാണ്. മോഡി സര്‍ക്കാര്‍ റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കിയ പരസ്യചിത്രങ്ങളില്‍ നിന്ന് ഈ വാക്കുകള്‍ അപ്രത്യക്ഷമായിരിക്കുന്നു.

കൂടാതെ പരസ്യചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങള്‍ ഹിന്ദുക്കളുടേയും ഗോത്രവിഭാഗത്തില്‌പെട്ടവരുടേതുമാണ്. സിഖുകാരെയോ മുസ്ലീങ്ങളേയോ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

രാജ്യത്തെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണെന്നും ഭരണഘടനയ്ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മോഡി പരസ്യചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
റിപ്പബ്ലിക് ദിന പരസ്യചിത്രത്തിലും കാവിവല്‍ക്കരണംരാജ്യവ്യാപകമായി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യചിത്രത്തെക്കുറിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല.

SUMMARY: The words 'secular' and 'socialist' were removed from the preamble of India's Constitution in an advertisement issued by the Narendra Modi government to commemorate India's 66th Republic Day on Monday.

Keywords: Republic Day celebration, Narendra Modi Govt, Constitution, Add,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia