ഫേസ്ബുക്ക് അറസ്റ്റ്: ഐടി ആക്ടിലെ 66 സെക്ഷന്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം
Nov 29, 2012, 19:00 IST
ന്യൂഡല്‍ഹി: ഏറേ വിവാദങ്ങള്‍ക്കു കാരണമായ ഐടി ആക്ടിലെ സെക്ഷന്‍ 66(എ) ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ വിമര്‍ശനപരമായ അഭിപ്രായപ്രകടനം നടത്തുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന വകുപ്പാണ് 66(എ). ഈ വകുപ്പിന്റെ ദുരുപയോഗം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിനിയായ ശ്രേയ സിംഗാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഫേസ്ബുക്ക് അറസ്റ്റുകള്‍ തുടരുന്ന സാഹചര്യത്തില്‍ ഐടി ആക്ടില്‍ ഭേദഗതി വരുത്താന്‍ ഉപദേശകസമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സെക്ഷന്‍ 66(എ) ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രസ്തുത വകുപ്പിന്റെ ദുരുപയോഗം വര്‍ദ്ധിക്കുന്നതിനാലാണ് തീരുമാനമെന്ന് ഉപദേശകസമിതി അറിയിച്ചു.
ശിവസേന നേതാവ് ബാല്‍ താക്കറേയുടെ നിര്യാണത്തെതുടര്‍ന്ന് മുംബൈയില്‍ ബന്ദാചരിച്ചതിനെ ചോദ്യം ചെയ്ത് ഷഹീന്‍ ദാദ നടത്തിയ പരാമര്‍ശമാണ് വിവാദ അറസ്റ്റിന് വഴിതെളിച്ചത്. ഷഹീന്‍ ദാദയുടെ പോസ്റ്റ് ലൈക്ക് ചെയ്ത രേണു ശ്രീവാസ്തവ എന്ന യുവതിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
അറസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് യുവതികളെ വിട്ടയക്കുകയും യുവതിയെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ട ന്യായാധിപനെ സ്ഥലം മാറ്റുകയും ചെയ്തു. അറസ്റ്റ് ചെയ്ത രണ്ട് പോലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
SUMMERY: New Delhi: On a day when the Supreme Court voiced its concern over recent incidents of people being arrested for posting alleged offensive messages on websites, the government on Thursday decided to modify rules under the controversial section 66A.
Keywords: National, Facebook, Arrest, Shaheen Dada, Renu Srivasthav, IT Act, Sec 66 (A), Amendment, Supreme Court of India, Althamas Kabir,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.