ഭൂമി ഏറ്റെടുക്കല്‍ ഓഡിനന്‍സ് പുതുക്കില്ലെന്ന് പ്രധാനമന്ത്രി; ജനങ്ങളുടെ വിജയമെന്ന് സോണിയ
Aug 30, 2015, 18:51 IST
ന്യൂഡല്‍ഹി: (www.kvartha.com 30.08.2015) ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് ഭേദഗതി കൊണ്ടുവരാനുള്ള ഓഡിനന്‍സ് പുതുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പ്രതിവാര റേഡിയോ പരിപാടിയായ മന് കീ ബാതിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തുടരും. നിയമം ഭേദഗതി ചെയ്യാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിരിക്കെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 13 കേന്ദ്ര നിയമങ്ങള്‍ കൂടി ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും ഇത് കര്‍ഷക നന്മയ്ക്കാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം ഓഡിനന്‍സ് പുതുക്കില്ലെന്ന സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ വിജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. മോഡി സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ മുട്ടുകുത്തിയെന്നും കര്‍ഷക വിരുദ്ധ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും സോണിയ വ്യക്തമാക്കി. പാവപ്പെട്ട കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുത്ത് സര്‍ക്കാരിന്റെ പണക്കാരായ സുഹൃത്തുക്കള്‍ക്ക് നല്‍കാനാണ് ശ്രമമെന്നും സോണിയ ആരോപിച്ചു.
ഇതോടെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തുടരും. നിയമം ഭേദഗതി ചെയ്യാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിരിക്കെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 13 കേന്ദ്ര നിയമങ്ങള്‍ കൂടി ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും ഇത് കര്‍ഷക നന്മയ്ക്കാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Keywords : New Delhi, Prime Minister, Sonia Gandhi, Government, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.