ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനെക്കുറിച്ച് സര്‍ക്കാര്‍ സത്യം പറയണം: അരുണ്‍ ജെയ്റ്റ്‌ലി
Jan 15, 2014, 12:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: വിവാദമായ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനെക്കുറിച്ച് സര്‍ക്കാര്‍ സത്യം പറയണമെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. ഓപ്പറേഷനില്‍ യാതൊരുവിധ അട്ടിമറികളും നടന്നിട്ടില്ലെന്ന് പൊതുജനങ്ങള്‍ക്ക് മനസിലാക്കാന്‍ ഇതുപകരിക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വിവാദമായ ഒന്നായിരുന്നു 1984 ജൂണില്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ച സിഖുകാര്‍ക്കെതിരെ സൈനീക നടപടി കൈകൊണ്ടത് വ്യക്തമായ ആസൂത്രണമില്ലാതെയാണ്. ഈ സംഭവം പിന്നീട് ഇന്ദിരാഗാന്ധിയുടെ വധത്തിനും ആയിരക്കണക്കിന് സിഖുകാരെ കൊന്നൊടുക്കുന്നതിലേയ്ക്കും വഴിതെളിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യസ്‌നേഹികളുടെ സമുദായമാണ് സിഖ് ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. തന്റെ ഔദ്യോഗീക വെബ്‌സൈറ്റിലൂടെയാണ് ജെയ്റ്റ്‌ലി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് നടന്ന ഓപ്പറേഷന്‍ ബ്ല്യൂസ്റ്റാര്‍ സൈനീക നടപടിക്ക് ഇന്ദിരാഗാന്ധി ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ സഹായം തേടിയെന്ന വാര്‍ത്ത വന്‍ വിവാദമായ സാഹചര്യത്തിലാണ് ജെയ്റ്റ്‌ലി തന്റെ ആവശ്യം ഉന്നയിച്ചത്.
SUMMARY: New Delhi: BJP leader and Leader of Opposition in Rajya Sabha Arun Jaitley said on Tuesday that the Government of India should come out with the truth regarding Operation Bluestar. He also said that this would enable the people of India to conclude whether the operation was a strategic miscalculation.
Keywords: Operation Bluestar, BJP, Arun Jaitley, 1984 anti-Sikh riots, Golden Temple, Jarnail Singh Bhindranwale, Indira Gandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.