ഇറ്റാലിയന്‍ കമ്പനിയുമായുള്ള ഹെലികോപ്റ്റര്‍ ഇടപാട്: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു
Feb 13, 2013, 10:00 IST
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍ മെക്കാനിക്കയുമായുള്ള 4,000 കോടിയുടെ ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. ഫിന്‍മെക്കാനിക്ക മേധാവി ജ്യുസപ്പെ ഓര്‍സിയെ റോമില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു വിഐപി ഹെലികോപ്ടര്‍ ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഉത്തരവിട്ടത്.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിഐപികളുടെ ഉപയോഗത്തിനായി 12 അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുമായി വ്യോമസേന ടെന്‍ഡര്‍ ഉറപ്പിച്ചിരുന്നു. 2010 ലാണു 4000 കോടി രൂപയുടെ പദ്ധതി സംബന്ധിച്ച കരാറുണ്ടാക്കിയത്.
കരാറനുസരിച്ച് മൂന്നു ഹെലികോപ്ടറുകള്‍ രാജ്യത്തെത്തിക്കുകയും ചെയ്തിരുന്നു. കരാറുകള്‍ക്കായി വിവിധ രാജ്യങ്ങളില്‍ കൈക്കൂലി വിതരണം ചെയ്‌തെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു ഫിന്‍മെക്കാനിക്ക മേധാവി ജ്യുസപ്പെ ഓര്‍സിയെ അറസ്റ്റ് ചെയ്തത്. ഫിന്‍മെക്കാനിക്കക്കെതിരേ മൂന്നു വര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണു മേധാവിയെ അറസ്റ്റ് ചെയ്തത്.
വ്യോമയാന മന്ത്രാലയം ക്ഷണിച്ച ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനു ഫിന്‍മെക്കാനിക്ക യോഗ്യത നേടിയിരുന്നില്ലെന്നും ഇടനിലക്കാര്‍ കൈക്കൂലി നല്‍കിയാണ് ഇടപാടു നേടിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ വകുപ്പു തലത്തില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതു കണക്കിലെടുത്താണ് ഹെലികോപ്ടര്‍ ഇടപാടു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ പ്രതിരോധ മന്ത്രി ഉത്തരവിട്ടത്.
അതേസമയം, അഗസ്ത വെസ്‌റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേടുമുണ്ടായിട്ടില്ലെന്നു ഫിന്‍മെക്കാനിക്ക പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഹെലികോപ്ടര്‍ ഇടപാടില്‍ 326 കോടി രൂപ ഇന്ത്യയില്‍ കൈക്കൂലി നല്കിയെന്നാണു സംശയിക്കുന്നത്. ഇതു കരാര്‍ തുകയുടെ പത്തുശതമാനത്തോളം വരും. കരാര്‍ പ്രകാരമുള്ള 12 ഹെലികോപ്ടറുകളില്‍ മൂന്നെണ്ണമേ വന്നിട്ടുള്ളൂ. ബാക്കി ഒന്‍പതെണ്ണം വാങ്ങുന്നത് പ്രതിരോധമന്ത്രാലയം നീട്ടിവച്ചു.
ഇറ്റാലിയന്‍ സര്‍ക്കാര്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയാണ് ആഗസ്ത വെസ്റ്റ്‌ലാന്‍ഡ്. ഇടപാടു നടന്ന കാലത്ത് ഓര്‍സി, ഉപകമ്പനിയുടെ സാരഥിയായിരുന്നു. അമേരിക്കന്‍ കമ്പനിയായ ബികോര്‍സ്‌കിയെ മറികടന്നാണു വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്.
SUMMERY: New Delhi: The Central Bureau of Investigation will investigate a 4,000-crore helicopter deal between the government and Italian defense giant Finmeccanica, whose CEO was arrested on Tuesday for allegedly offering bribes in India to land the contract, according to Italian media.
Keywords: National News, New Delhi, The Central Bureau of Investigation, Investigate, 4,000-crore, Helicopter deal, Government, Italian defense giant, Finmeccanica,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.