ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാര്‍ നഷ്ട പരിഹാരം പ്രഖ്യാപിച്ചു

 


ADVERTISEMENT

ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാര്‍ നഷ്ട പരിഹാരം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ഗവ. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉത്തരവിട്ടു.

ആശുപത്രിയിലെ ശുശ്രുത് ട്രോമാ സെന്ററില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 6.45 ന് നടന്ന സംഭവത്തില്‍ അത്യാഹിത വിഭാഗത്തിലായിരുന്ന നാലു രോഗികള്‍ മരണപ്പെടുകയായിരുന്നു. ഒരു ജീവനക്കാരന്റെ കൈപ്പിഴമൂലം ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണസംവിധാനം സ്തംഭിച്ചതാണ് അപകടത്തിന് വഴിവെച്ചത്. ആരോഗ്യവകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറി എസ്.ബി. ശശാങ്കിന്റനേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords : New Delhi, Hospital, Patient, Death, Compensation, Attender, Investigation, Family, Delhi Chief Minister, Sheela Deekshith, S.B. Shashankan, Oxygen, National, Malayalam News. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia