ഒരു മലയാളി ഉള്‍പെടെ 9 പേര്‍ക്ക് പത്മ വിഭൂഷണ്‍

 


ന്യൂഡല്‍ഹി: (www.kvartha.com 25/01/2015) പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ഉള്‍പെടെ ഒമ്പത് പേര്‍ക്കാണ് പത്മവിഭൂഷണ്‍. 20 പേര്‍ പത്മഭൂഷണിന് അര്‍ഹരായി.

ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, സിനിമ താരങ്ങളായ അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. വീരേന്ദ്ര ഹെഗ്‌ഡെ പത്മവിഭൂഷണ് അര്‍ഹനായി. പ്രൊഫ. മാലൂര്‍ രാമസ്വാമി ശ്രീനിവാസന്‍, ജഗദ്ഗുരു രാമാനന്ദചാര്യ സ്വാമി രാംഭദ്രചാര്യ, കരീം അല്‍ ഹുസൈനി അഗാ ഖാന്‍ എന്നിവരാണ് പത്മവിഭൂഷണ്‍ നേടിയ മറ്റുള്ളവര്‍.

ഒരു മലയാളി ഉള്‍പെടെ 9 പേര്‍ക്ക് പത്മ വിഭൂഷണ്‍മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഭാര്യ മെലിന്‍ഡ ഗേറ്റ്‌സ്, പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവരടക്കം 20 പേര്‍ക്കാണ് പത്മഭൂഷണ്‍. ബാഡ്മിന്റണ്‍ താരം പി.വി സിന്ധു, മലയാളിയായ ഡോ. കെ.പി ഹരിദാസ്, ക്രിക്കറ്റ് താരം മിതാലി രാജ്, അന്തരിച്ച ബോളിവുഡ് നടന്‍ പ്രാണ്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി എന്നിവര്‍ ഉള്‍പെടെ 75 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : New Delhi, National, Award, Government Announces Padma Awards for LK Advani, Amitabh Bachchan, Bill Gates.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia