ഗോഗോയ് വീണു; ദീദിയും അമ്മയും ഭരണം തിരിച്ചുപിടിക്കും; കേരളം ഇടതിലേയ്ക്ക്

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 19.05.2016) കേരളമടക്കമുള്ള 5 സംസ്ഥാനങ്ങള്‍ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി. അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ നിലവിലെ മുഖ്യമന്ത്രി ജയലളിതയും പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയും ഭരണം തിരിച്ചുപിടിക്കും.

ശക്തമായ മുന്നേറ്റങ്ങളാണ് ജയലളിതയും മമത ബാനര്‍ജിയും തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടത്തുന്നത്. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ 108 മണ്ഡലങ്ങളില്‍ മുന്നേറുകയാണ്. ഡി.എം.കെ 61 സീറ്റിലും ബിജെപി 6 സീറ്റിലുമാണ് മുന്നേറുന്നത്.

പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമുല്‍ കോണ്‍ഗ്രസ് 294 സീറ്റില്‍ 194ലിലും ലീഡ് ചെയ്യുകയാണ്. ബിജെപിക്ക് 12 ഉം ഇടതുപാര്‍ട്ടികള്‍ 69ഉം സീറ്റുകളില്‍ മുന്നേറുന്നു.

അതേസമയം അസമില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പായി. 126ല്‍ 62 സീറ്റിലും ബിജെപിയാണ് മുന്നില്‍. കോണ്‍ഗ്രസ് 20 സീറ്റിലും എ.ഐ.യുഡിഎഫ് 13 സീറ്റിലും മുന്നേറുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കാനാകില്ലെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങളും.

അതേസമയം, പതിവുപോലെ ഇത്തവണ കേരളം ഇടതിനോട് അനുഭാവം പുലര്‍ത്തി. ഒരു പാര്‍ട്ടിയ്ക്കും ഭരണ തുടര്‍ച്ച നല്‍കില്ലെന്ന പതിവ് നിലപാടിലാണ് ഇത്തവണയും കേരളം. സോളാര്‍ കേസ്, ബാര്‍ കോഴ, ഭൂമിയിടപാടുകള്‍ എന്നിവ യുഡിഎഫിന് വന്‍ തിരിച്ചടിയായി.
ഗോഗോയ് വീണു; ദീദിയും അമ്മയും ഭരണം തിരിച്ചുപിടിക്കും; കേരളം ഇടതിലേയ്ക്ക്

Keywords: Assembly Polls 2016, Kerala, Tamilnadu, Assam, West Bengal, Puducheri,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia