വീഡിയോ ഗെയിമില്‍ കാളി നഗ്നദേവിയായി; മതനിന്ദയെന്ന്‌ ഹിന്ദു സംഘടനകള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വീഡിയോ ഗെയിമില്‍ കാളി നഗ്നദേവിയായി; മതനിന്ദയെന്ന്‌ ഹിന്ദു സംഘടനകള്‍
ന്യൂഡല്‍ഹി: അമേരിക്ക നിര്‍മ്മിച്ച പുതിയ വീഡിയോ ഗെയിമില്‍ കാളീദേവിയെ നഗ്നയായി ചിത്രീകരിച്ചതിനെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഹൈ-റെസ് സ്റ്റുഡിയോ നിര്‍മ്മിച്ച ഓണ്‍ ലൈനില്‍ വീഡിയോ ഗെയിമായ സ്മൈറ്റിയാണ്‌ വിവാദത്തിന്‌ കാരണമായത്. ദേവതകളുമായി യുദ്ധം ചെയ്യുന്നതാണ്‌ ഗെയിം. കാളിയെക്കൂടാതെ വാമനനും അഗ്നിയും ഗെയിമിലുണ്ട്. 

വീഡിയോ ഗെയിമിലൂടെ കാളിയെ അശ്ലീല ചിത്രങ്ങളിലേത് പോലെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് സംഘടനകള്‍ ആരോപിച്ചു. നിരവധി പേര്‍ ആരാധിക്കുന്ന കാളിയെ ഇങ്ങനെ ചിത്രീകരിച്ചതിലൂടെ ഹിന്ദുക്കളെയും, ഹൈന്ദവ സംസ്‌കാരത്തേയും അപമാനിച്ചിരിക്കുകയാണ്. ഇത്തരം വീഡിയോ ഗെയിമുകള്‍ ഒരുക്കുന്നത് വളരെ ശ്രദ്ധയോട് കൂടിയാകണം. ഇവ ഹിന്ദുമതത്തെക്കുറിച്ച് തെറ്റിദ്ധാരണജനകമായ വിവരങ്ങളാണ് നല്‍കുന്നതെന്നും ഗെയിം ഉടനെ തന്നെ പിന്‍ വലിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

English Summery
New Delhi: Despite similar incidents evoking a strong protest by Hindus in past, a leading US-based video game manufacturer has depicted Goddess Kali- a highly revered deity in India- as a combat porn-star, hurting the religious sentiments of the community.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia