Swallows | 'സഹോദരനുമായി വഴക്കിട്ട 18കാരി ചൈനീസ് സെല്‍ ഫോണ്‍ വിഴുങ്ങി, അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തി'; 2 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതായി പൊലീസ്, ഇതൊരു അത്ഭുത സംഭവമാണെന്ന് ഡോക്ടര്‍
Apr 6, 2023, 19:18 IST
ADVERTISEMENT
ഭോപാല്‍: (www.kvartha.com) രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 18കാരിയുടെ വയറില്‍ നിന്ന് ചൈനീസ് സെല്‍ ഫോണ്‍ പുറത്തെടുത്തതായി റിപോര്‍ട്. സഹോദരനുമായി വഴക്കിട്ടതിന് പിന്നാലെ പെണ്‍കുട്ടി ഫോണ്‍ വിഴുങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടുമെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി. ഇതൊരു അത്ഭുത സംഭവമാണെന്നും തന്റെ കരിയറില്‍ ഇത്തരമൊരു സംഭവം ഇത് ആദ്യമാണെന്നും ഡോ. കുശ്വാഹ പറഞ്ഞതായി ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ചൈനീസ് സെല്‍ ഫോണിനെ ചൊല്ലി സഹോദരനും സഹോദരിയും തമ്മിലുണ്ടായ വഴക്കിനൊടുവില്‍ പെണ്‍കുട്ടി ഫോണ്‍ വിഴുങ്ങുകയായിരുന്നു. അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൈനീസ് നിര്‍മിത ഫോണാണ് കുട്ടി വിഴുങ്ങിയത്. വിശദമായ പരിശോധനയില്‍ ഫോണിന്റെ സ്ഥാനം മനസിലാക്കി.
തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഫോണ്‍ പുറത്തെടുത്തു. ഗ്വാളിയാര്‍ ജെ.എ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Keywords: News, National, Girl swallows mobile phone during fight with boy, device removed after 2-hour surgery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.