ട്യൂഷന്‍ അദ്ധ്യാപകന്റെ വീട്ടില്‍ പതിനെട്ടുകാരി തൂങ്ങിമരിച്ചു

 


ADVERTISEMENT

ഗാസിയാബാദ്: (www.kvartha.com 21.06.2016) ട്യൂഷന്‍ അദ്ധ്യാപകന്റെ വീട്ടില്‍ ബികോം വിദ്യാര്‍ത്ഥിനിയായ പതിനെട്ടുകാരി തൂങ്ങിമരിച്ചു. ഗാസിയാബാദിലെ സിഹാനി റെസിഡന്‍ഷ്യല്‍ ഏരിയയിലെ വീട്ടിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

രണ്ടര മണിക്കൂറാണിവിടുത്തെ ട്യൂഷന്‍ സമയം. അകത്തുനിന്നും മുറി പൂട്ടിയതായി കാണപ്പെട്ടതോടെ പരിസരവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസെത്തിയാണ് മുറി തുറന്നത്. പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആത്മഹത്യാകുറിപ്പൊന്നും പോലീസിന് കണ്ടെടുക്കാനായിട്ടില്ല. മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. അതേസമയം ആത്മഹത്യയ്ക്ക് ശേഷം ട്യൂഷന്‍ അദ്ധ്യാപകനായ അര്‍ജ്ജുന്‍ ഒളിവിലാണ്.

ട്യൂഷന്‍ അദ്ധ്യാപകന്റെ വീട്ടില്‍ പതിനെട്ടുകാരി തൂങ്ങിമരിച്ചു

SUMMARY: Ghaziabad: A 18 year old B.com student allegedly committed suicide by hanging self in tutor’s house in Ghaziabad. The incident occurred in Sihani residential locality where the girl had been taking tuition for two-and-a-half years. A police officer said “The police found the room locked from inside, entered the house and rushed the girl to the hospital where doctors declared her brought dead.”

Keywords: Ghaziabad, 18 year old, B.com student, Allegedly, Committed, Suicide, Hanging self, Tutor’s house, Ghaziabad, Sihani, Residential locality
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia