അദ്ധ്യാപകന്റെ മാനഭംഗത്തിനിരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Jul 25, 2012, 06:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പനാജി: അദ്ധ്യാപകന്റെ മാനഭംഗത്തിനിരയായ 17 വയസുകാരി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെണ്‍കുട്ടിയുടേത് ആത്മഹത്യാ ശ്രമമാണോ കൊലപാതകശ്രമമാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂവെന്ന് പനാജി പോലീസ് ഇന്‍സ്പെക്ടര്‍ രാജേന്ദ്ര പ്രഭുദേശായ് അറിയിച്ചു.
അപകടം നടക്കുമ്പോള്‍ മുത്തശ്ശിയും പെണ്‍കുട്ടിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. 2011 ഡിസംബര്‍ 29നാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. പ്രതിയായ അദ്ധ്യാപകന് ആറ് മാസത്തെ ജയില്‍ വാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.
English Summery
Panaji: A teenage girl who was allegedly raped by her teacher last year has attempted suicide at her residence on Monday, police said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

