Found Dead | റാഡിസണ്‍ ബ്ലൂ ഹോടെല്‍ ഉടമ വീട്ടില്‍ മരിച്ച നിലയില്‍; സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്‍പെടെ വിവിധ കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ്
ന്യൂഡെല്‍ഹി: (www.kvartha.com) ഗാസിയാബാദിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന്റെ ഉടമ അമിത് ജെയിനിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോമണ്‍വെല്‍ത്ത് ഗെയിംസ് വിലേജിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നോയിഡയിലെ പുതിയ വീട്ടില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം അമിത് കോമണ്‍ഗെയിംസ് വില്ലേജിലെ വീട്ടിലേക്ക് സ്വന്തം കാറോടിച്ചെത്തി. മകനെയും സഹോദരന്‍ കരണിനെ ഗായിസാബാദിലെ ഓഫിസില്‍ ഇറക്കിയ ശേഷമാണ് അമിത് വീട്ടിലെത്തിയത്.
ജെയിനിന്റെ മകനും ഡ്രൈവറും സാധനങ്ങള്‍ എടുക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്‍പെടെ വിവിധ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.
Keywords: New Delhi, News, National, Police, House, Found Dead, Ghaziabad's Radisson Blu Hotel owner found dead.