Suspended | 'കോളജ് ഓഡിറ്റോറിയത്തിലെ സ്റ്റേജില്‍ കയറി ജയ് ശ്രീറാം വിളിച്ച വിദ്യാര്‍ഥിയെ ഇറക്കി വിട്ടു': അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍
Oct 23, 2023, 14:52 IST
ന്യൂഡെല്‍ഹി: (KVARTHA) കോളജില്‍ ജയ് ശ്രീറാം വിളിച്ച വിദ്യാര്‍ഥിയെ ഇറക്കി വിട്ടെന്ന സംഭവത്തില്‍ അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു കോളജിലെ അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശര്‍മ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
കോളജ് പ്രവേശന ചടങ്ങിനിടെയാണ് ഒരു വിദ്യാര്‍ഥി സ്റ്റേജിലെത്തി ജയ് ശ്രീറാം വിളിച്ചത്. ഉടന്‍ തന്നെ അധ്യാപികമാര്‍ വിദ്യാര്‍ഥിയോട് സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി.
ഇവര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തത്. പെരുമാറ്റം അനുചിതമാണെന്ന് പറഞ്ഞാണ് കോളജ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ അധ്യാപികമാര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Keywords: Ghaziabad, College, Teachers, Suspended, Student, News, National, Slogan, Ghaziabad college teachers suspended after row over ‘Jai Shri Ram’ slogan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.