വിശാഖപട്ടണത്ത് വ്യവസായശാലയില്‍ വിഷവാതകം ചോര്‍ന്ന് രണ്ടുമരണം; നാലുപേര്‍ ഗുരുതരാവസ്ഥയില്‍

 


ADVERTISEMENT

വിശാഖപട്ടണം: (www.kvartha.com 30.06.2020) വിശാഖപട്ടണത്ത് വ്യവസായശാലയില്‍ വിഷവാതകം ചോര്‍ന്ന് രണ്ടുപേര്‍ മരിച്ചു. നാലുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെയിനര്‍ ലൈഫ് സയന്‍സ് കമ്പനിയിലാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് കമ്പനി ഉടന്‍ തന്നെ അടച്ച് പൂട്ടി.

അതേസമയം വാതകം പുറത്തേക്ക് വ്യാപിച്ചിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സംഭവത്തെക്കുറിച്ചു അന്വേഷിക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടു.

വിശാഖപട്ടണത്ത് വ്യവസായശാലയില്‍ വിഷവാതകം ചോര്‍ന്ന് രണ്ടുമരണം; നാലുപേര്‍ ഗുരുതരാവസ്ഥയില്‍

Keywords:  News, National, Death, hospital, Accident, Visakhapatnam, Gas leak, Injured, Gas, Chief minister, Gas leak in pharma company in Vizag, two death
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia