ആന്ധ്രയില്‍ വിഷവാതക ചോര്‍ച്ച; കുട്ടിയുള്‍പ്പെടെ മൂന്ന് മരണം, ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു
May 7, 2020, 09:55 IST
ഹൈദരാബാദ്: (www.kvartha.com 07.05.2020) ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രസവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിശാഖപട്ടണം ജില്ലയിലെ ആര്‍ആര്‍ വെങ്കട്ടപുരത്തുള്ള എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് രാസവാതകം ചോര്‍ന്നത്. നിരവധി പേര്‍ ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് നിഗമനം.
സംഭവത്തെ തുടര്‍ന്ന് ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. പ്രദേശത്ത് ഇരുനൂറോളം പേര്‍ വീടുകളില്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഗോപാല്‍പുരത്തെ ആശുപത്രിയിലേക്ക് എത്തിച്ച ഇരുപതോളം പേരുടെ നില അതീവ ഗരുതരാവസ്ഥയിലാണ്. ലോക് ഡൗണിന് ശേഷം വ്യാഴാവ്ച കമ്പനി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് നാടിനെ നെടുക്കിയ അപകടം ഉണ്ടായത്. ഇതിനായി കഴിഞ്ഞ ദിവസം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. വീടുകളില്‍ നിന്ന് പുറത്ത് വരുന്നവരെ ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. സംഭവസ്ഥലത്ത് കൂടുതല്‍ അഗ്നിശമന യൂണിറ്റും പൊലീസും എത്തിയിട്ടുണ്ട്.
Keywords: Hyderabad, News, National, Death, Police, hospital, Gas, Leak, Chemical plant, Visakhapatnam, Gas leak at chemical plant in Visakhapatnam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.