Fire Accident | ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വന്ന ട്രക്കിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; 4 കടകള്‍ കത്തിനശിച്ചു

 
Gas cylinder truck explodes in Ghaziabad; 4 shops burnt down
Gas cylinder truck explodes in Ghaziabad; 4 shops burnt down

Photo Credit: X/Pawan Sharma

● നാല് ഫര്‍ണിച്ചര്‍ കടകള്‍ കത്തിചാരമായി 
● നിര്‍ത്തിയിട്ടിരുന്ന ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍.
● സമീപത്തെ വീടുകള്‍ പൊലീസ് ഒഴിപ്പിച്ചു. 
● തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ന്യൂഡല്‍ഹി: (KVARTHA) ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വന്ന ട്രക്കിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദം മൂന്നു കിലോമീറ്റര്‍ ദൂരെ വരെ കേട്ടു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ താന ടീല മോഡ് ഏരിയയിലെ ഡല്‍ഹി-വസീറാബാദ് റോഡില്‍ ഭോപുര ചൗക്കിലാണ് സംഭവം. 

സ്‌ഫോടനത്തിന്റെ ശബ്ദവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും കേട്ട് സമീപത്തുള്ള ആളുകള്‍ വീടുകളില്‍നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഓടി മാറി. ആളപായമോ പരുക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ നാല് ഫര്‍ണിച്ചര്‍ കടകള്‍ കത്തിചാരമായി മാറുകയും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ചില വാഹനങ്ങളും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സമീപത്തെ വീടുകള്‍ പൊലീസ് ഒഴിപ്പിച്ചു. 

എട്ടിലധികം ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാന്‍ ഏകദേശം 90 മിനിറ്റെടുത്തുവെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ രാഹുല്‍ പാല്‍ പറഞ്ഞു. സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുന്നത് തുടര്‍ന്നതിനാല്‍ ആദ്യഘട്ടത്തില്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്ക്  ട്രക്കിനു സമീപം എത്താന്‍ സാധിച്ചില്ല. രണ്ടു മൂന്നു വീടുകളിലേക്കും ചില വാഹനങ്ങളിലേക്കും തീ പടര്‍ന്നു. തീ പൂര്‍ണമായും അണച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, തീ കണ്ടപ്പോള്‍ ഡ്രൈവര്‍ അത് ഒരു പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തി. താമസിയാതെ, സ്‌ഫോടനങ്ങള്‍ ഉണ്ടായി, ജീവനക്കാര്‍ പമ്പ് ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറി. പെട്രോള്‍ പമ്പ് പരിസരത്തേക്ക് കുറച്ച് സിലിണ്ടറുകള്‍ വീണെങ്കിലും പൊട്ടിത്തെറിച്ചില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 60 ലധികം എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. നൂറിലധികം സിലിണ്ടറുകള്‍ ട്രക്കില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അധികൃതര്‍ അന്വേഷിക്കുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Truck carrying gas cylinders caught fire and exploded in Ghaziabad, Uttar Pradesh. The explosion destroyed four shops and damaged nearby houses. No casualties were reported.

#GhaziabadFire, #GasCylinderExplosion, #FireAccident, #UttarPradesh, #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia