ജീവപര്യന്തം തടവിലാണെങ്കിലും വാസിപൂര്‍ ഗാങ് തലവന്‍ സാമ്രാജ്യത്തെ നിയന്ത്രിക്കുന്നത് മൊബൈലിലൂടെ
Oct 25, 2014, 12:38 IST
വാസീപൂര്‍(ജാര്‍ഖണ്ഡ്): (www.kvartha.com 25.10.2014) ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണെങ്കിലും അധോലോക തലവന്‍ 3ജി സൗകര്യമുള്ള
മൊബൈലിന്റെ സഹായത്തോടെ തന്റെ സാമ്രാജ്യത്തെ നിയന്ത്രിക്കുകയാണെന്ന് പോലീസ്. ബോളീവുഡ് ചിത്രമായ ഗാങ്‌സ് ഓഫ് വാസിപൂരിന് പ്രചോദനമായ അധോലോക തലവന്‍ ഫാഹിം ഖാന്‍ (50) ജയിലിനുള്ളില്‍ നിന്നും നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുന്നുണ്ടെന്നും റാഞ്ചി എസ് പി അനൂപ് ബിര്‍ത്രെ പറഞ്ഞു.
അടുത്തിടെ പിടിയിലായ നാല് ഷാര്‍പ്പ് ഷൂട്ടര്‍മാരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
റാഞ്ചിയിലെ ആഡംബര താമസ സ്ഥലത്തുനിന്നുമാണ് ഈ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അറസ്റ്റിലായത്. ഹോത് വാറിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ് ഫാഹിം ഖാന്‍.
അനുരാഗ് കശ്യപിന്റെ ഗ്യാങ്‌സ് ഓഫ് വാസിപൂര്‍ ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധീഖിയാണ് ഖാനിന്റെ റോള്‍ അവതരിപ്പിച്ചത്. 2012ലാണ് ചിത്രം റിലീസ് ആയത്. റാഞ്ചിയില്‍ നിന്നും 165 കിലോമീറ്റര്‍ അകലെ കല്‍ക്കരി പട്ടണമായ ദാന്‍ബാദിന് ചുറ്റുമായാണ് വാസിപൂര്‍ സ്ഥിതിചെയ്യുന്നത്.
ഷാര്‍പ്പ് ഷൂട്ടര്‍മാരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. എന്നാല്‍ ഫാഹിം ഖാന്റെ നിര്‍ദ്ദേശപ്രകാരമാണിവര്‍ നാലുപേരും പ്രദേശത്ത് തമ്പടിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വാസീപൂരിലെ മറ്റൊരു അധോലോക തലവന്‍ ഷബീര്‍ അഹമ്മദിനെ കൊലപ്പെടുത്തുകയായിരുന്നു ഇവരുടെ ദൗത്യം.
ഫാഹിം ഖാന്റെ മാതാവിനേയും സഹോദരനേയും കൊലപ്പെടുത്തിയ ആളാണ് ഷബീര്‍ അഹമ്മദ്. ഷാര്‍പ്പ് ഷൂട്ടര്‍മാരില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും ഇവര്‍ നിരന്തരം ഫാഹിം ഖാനുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
SUMMARY: Jharkhand’s most famous ganglord whose violent ways inspired the epic Bollywood movie Gangs of Wasseypur, is running his crime empire from behind the high walls of jail through high-end 3G-enabled mobile phones, police have revealed.
Keywords: COAL MAFIA, FAHIM KHAN, WASSEYPUR GANGS, 3G-ENABLED MOBILE PHONES, BOLLYWOOD MOVIE, GANGS OF WASSEYPUR

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.