വീടിനുള്ളില്‍ യുവതിയെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം: പ്രതികളില്‍ രണ്ട് പോലീസുകാരും

 


നോയിഡ: വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ യുവതിയെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗത്തിനിരയാക്കി. രക്ഷപ്പെടുന്നതിന് മുന്‍പ് യുവതിയുടെ എടിഎം കാര്‍ഡും മൊബൈല്‍ ഫോണും അക്രമികള്‍ കൊണ്ടുപോയി. അക്രമികളില്‍ പ്രാദേശിക സായുധ വിഭാഗത്തിലെ 2 കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടും.

കോണ്‍സ്റ്റബിള്‍മാരായ ബന്‍സിറാം ശര്‍മ്മ, സുഭാഷ് ചൗധരി, അവരുടെ സുഹൃത്തുക്കളായ രോഹിത്, ജീതു, അരുണ്‍ എന്നിവരാണ് പ്രതികള്‍. ഇവരില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുണ്‍ ഒളിവിലാണ്

വീടിനുള്ളില്‍ യുവതിയെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം: പ്രതികളില്‍ രണ്ട് പോലീസുകാരുംകമാന്റിംഗ് ഓഫീസറുടെ ജീപ്പുമായാണ് പ്രതികള്‍ യുവതിയുടെ വീട്ടിലെത്തിയത്. ഇവര്‍ക്കൊപ്പം മൂന്ന് സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. പരിശോധന നടത്തണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ യുവതിയുടെ വീട്ടില്‍ കയറിയത്. യുവതിക്കൊപ്പം ഒരു പുരുഷ സുഹൃത്തുകൂടി വീട്ടിലുണ്ടായിരുന്നു. ഇയാളെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് പ്രതികള്‍ യുവതിക്കെതിരെ തിരിഞ്ഞത്. ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ ഇവര്‍ യുവതിയെ കെട്ടിയിട്ടു. കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം ഇവര്‍ കടന്നുകളഞ്ഞു.

യുവതിയുടെ പരാതിയെതുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ ഇവരില്‍ നിന്നും രണ്ട് ബൈക്കുകളും പിടികൂടിയിട്ടുണ്ട്.

SUMMARY: Noida: In a brazen act of gangrape, two constables of Noida-based Provincial Armed Constabulary on Friday night came in their Commanding Officer's jeep with three friends, and gangraped a Delhi-based woman inside a house in Sector 105 B-Block.

Keywords: National news, Noida, Brazen act, Gangrape, Two constables, Noida-based, Provincial Armed Constabulary, Friday night, Commanding Officer, Jeep,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia