മകളെ പീഡിപ്പിച്ച ഫ്രഞ്ച് നയതന്ത്രജ്ഞനെ അറസ്റ്റ് ചെയ്തു

 


മകളെ പീഡിപ്പിച്ച ഫ്രഞ്ച് നയതന്ത്രജ്ഞനെ അറസ്റ്റ് ചെയ്തു
ബാംഗ്ലൂര്‍: മുന്ന്‌ വയസുകാരിയായ മകളെ ഒരു വര്‍ഷത്തിലധികം നിരന്തര പീഡനത്തിനിരയാക്കിയ ഫ്രഞ്ച് നയതന്ത്രജ്ഞനെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് അധികൃതരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചനടത്തിയതിന്‌ ശേഷമാണ്‌ പാസ്ക്കല്‍ മസൂരിയറിന്റെ അറസ്റ്റ്.

ഭാര്യയുടെ പരാതിയിലാണ്‌ ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന്‌ വിധേയയായതായി കണ്ടെത്തിയിരുന്നു. 

എന്നാല്‍ പാസ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ചില നിയമങ്ങള്‍ പോലീസിന് തടസം സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും കര്‍ണാടക പോലീസും ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെട്ടിരുന്നു. പാസ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിന്‌ യാതൊരു നിയമതടസവുമില്ലെന്ന്‌ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ അറസ്റ്റ്.

English Summery
Bangalore/New Delhi: Pascal Mazurier, the French official in Bangalore who is accused of raping his 3-year-old daughter, faces arrest after the Centre and France on Monday made it clear that he does not enjoy any diplomatic immunity and that police can take action against him
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia