Accident | പിക്കപ് വാനും ട്രെക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; അപകടം ചായക്കട കണ്ട് ട്രെക്ക് തിരിച്ചപ്പോള്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 65 മുതല്‍ 72 വയസ് വരെ പ്രായമുള്ളവരാണ് മരിച്ചത്.
● വാഹനത്തിലുണ്ടായിരുന്ന 16 പേര്‍ക്ക് പരുക്ക്
● 20 യാത്രക്കാരുമായി പോവുകയായിരുന്നു വാന്‍.
അഹമ്മദാബാദ്: (KVARTHA) ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ പിക്കപ് വാനും ട്രെക്കും കൂട്ടിയിടിച്ച് ഒരേ കുടുംബത്തിലെ നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. വാഹന അപകടത്തില്‍ 16 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. ഛോട്ടിലയ്ക്ക് സമീപത്ത് വച്ച് 20 യാത്രക്കാരുമായി പോവുകയായിരുന്ന വാന്‍ ട്രെക്കും കൂട്ടിയിടിക്കുകയായിരുന്നു.
രണ്ട് പേര്‍ സംഭവ സ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. എതിര്‍ ദിശയില്‍ വരികയായിരുന്ന ട്രെക്ക് പെട്ടന്ന് റോഡ് സൈഡിലെ ചായക്കട കണ്ട് നിര്‍ത്താനായി വലത് വശത്തേക്ക് തിരിച്ചതോടെയാണ് വാനുമായി കൂട്ടിയിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സോമ്‌നാഥില്‍ വച്ച് പിതൃ തര്‍പ്പണ കര്‍മ്മം അനുഷ്ടിക്കാനായി പോയവരുടെ വാനാണ് അപകടത്തില്‍ പെട്ടത്. 65 മുതല്‍ 72 വയസ് വരെ പ്രായമുള്ളവരാണ് മരിച്ചത്. ലിബാഡി താലൂക്കില്‍ നിന്ന് ഷിയാനിയില്‍ നിന്ന് സോമ്‌നാഥിലേക്ക് പോവുകയായിരുന്ന വാന്‍ അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ മുകള്‍ഭാഗം മറച്ച പിക്കപ്പ് വാനില്‍ ഇരുന്നവരില്‍ പലരും റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു.
#GujaratAccident, #trainaccident, #India, #tragedy, #roadsafety
