മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബിജെപിയിലേക്ക്; തെഹ്‌രി മണ്ഡലത്തില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
Jan 27, 2022, 07:38 IST
ADVERTISEMENT
ഡെറാഡൂണ്‍: (www.kvartha.com 27.01.2022) നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബിജെപിയിലേക്ക്. കോണ്‍ഗ്രസ് പാര്‍ടിയില്‍ നിന്നും പുറത്തായ കിഷോര്‍ ഉപാധ്യായ വ്യാഴാഴ്ച ബിജെപി അംഗത്വമെടുക്കുമെന്നാണ് റിപോര്‍ട്. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഉപാധ്യായയെ കോണ്‍ഗ്രസ് പാര്‍ടിയില്‍ നിന്നും അടുത്തിടെ പുറത്താക്കിയത്.

തെഹ്‌രി മണ്ഡലത്തില്‍ നിന്നും കിഷോര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമിറ്റിയുടെ ചെയര്‍മാനും ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പ്രദേശ് തിരഞ്ഞെടുപ്പ് കമിറ്റി അംഗവുമായിരുന്നു കിഷോര്‍ ഉപാധ്യായ.
Keywords: Dehra Dun, News, National, BJP, Assembly Election, Election, Politics, Congress, Former Uttarakhand Congress Chief Kishore Upadhyaya Likely To Join BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.