വീണ്ടും ഇരുട്ടടി: പഴയ 500 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ പെട്രോള്‍ പമ്പിലും, വിമാന ടിക്കറ്റിനും ഉപയോഗിക്കാന്‍ പറ്റില്ല

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 01.12.2016) ജനങ്ങള്‍ വീണ്ടും ഇരുട്ടടി. പഴയ 500 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ പെട്രോള്‍ പമ്പിലും, വിമാന ടിക്കറ്റിനും ഉപയോഗിക്കാന്‍ പറ്റില്ല. നേരത്തെ ഡിസംബര്‍ 15 വരെ ഇവിടങ്ങളില്‍ പഴയ 500 രൂപ ഉപയോഗിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ അറിയിപ്പ്.
വീണ്ടും ഇരുട്ടടി: പഴയ 500 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ പെട്രോള്‍ പമ്പിലും, വിമാന ടിക്കറ്റിനും ഉപയോഗിക്കാന്‍ പറ്റില്ല

1000 രൂപ നോട്ട് പൂര്‍ണമായും നിരോധിച്ചിരുന്നെങ്കിലും ചെറിയ ഇളവ് ലഭിച്ചിരുന്നത് 500 രൂപ നോട്ടിനായിരുന്നു. ഇതോടെ പലരും ഇന്ധനം നിറക്കുന്നതിനും മറ്റുമായിരുന്നു പഴയ 500 രൂപ നോട്ട് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പുതിയ നിയന്ത്രണം വന്നതോടെ ഇതിനും പറ്റാതെയായി. എന്നാല്‍ പഴയ 500 രൂപ ഡിസംബര്‍ 15 വരെ നിയന്ത്രണമില്ലാത്ത മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

അതേസമയം നിര്‍ത്തിവെച്ചിരിക്കുന്ന ദേശീയ പാതകളിലെ ടോള്‍ പിരിവ് വെള്ളിയാഴ്ച രാത്രി മുതല്‍ വീണ്ടും ആരംഭിക്കും.



Keywords : New Delhi, National, Petrol, For Old 500-Rupee Notes At Petrol Pumps, New Deadline Is December 2.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia