ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഭക്ഷ്യമന്ത്രി കെ. വി. തോമസ് ആണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ബില്‍ പ്രകാരം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോ അരിയും ഗോതമ്പും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. അരിക്ക് കിലോയ്ക്ക് 3 രൂപയും ഗോതമ്പിന് 2 രൂപയും പയര്‍വര്‍ഗങ്ങള്‍ക്ക് ഒരു രൂപയുമായിരിക്കും ഈടാക്കുക. പദ്ധതി നടപ്പാക്കുന്നതോടെ സര്‍ക്കാരിന് പ്രതിവര്‍ഷം 21,621 കോടി രൂപയുടെ അധികച്ചെലവുണ്ടാകും. യുപിഎ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഭക്ഷ്യസുരക്ഷാ ബില്‍. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
Keywords: Food Security bill,Paliament, K.V.Thomas, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.