Flash Flood | വിഗ്രഹ നിമജ്ജനത്തിനിടെ മിന്നല്‍ പ്രളയം; ഒഴുക്കില്‍പെട്ട 8 പേര്‍ മരിച്ചു
കൊല്‍കത: (www.kvartha.com) ദുര്‍ഗാ ദേവിയുടെ വിഗ്രഹ നിമജ്ജനത്തിനിടെ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ഒഴുക്കില്‍പെട്ട എട്ടുപേര്‍ മരിച്ചു. ജല്‍പൈഗുരി ജില്ലയിലെ മാല്‍ നദിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. 50 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. വിഗ്രഹ നിമജ്ജന സമയത്ത് നൂറോളം പേര്‍ പ്രദേശത്ത് ഉണ്ടായിരുന്നതായി മാല്‍ എംഎല്‍എ ബുലു ചിക് ബറൈക് പറഞ്ഞു. നിരവധി പേര്‍ ഒഴുക്കില്‍പെട്ടിട്ടുണ്ടെന്നും മരണനിരക്ക് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് മൗമിത ഗൊദാര അറിയിച്ചു.
Keywords: Kolkata, News, National, Flood, Death, Injured, hospital, Flash Flood Hits During Bengal Idol Immersion, 8 Dead.