ഹരിയാനയില്‍ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

 


ചണ്ഡിഗഡ്: (www.kvartha.com 30.09.2021) ഹരിയാനയില്‍ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. നരേഷ്, ഭാര്യ, ഇവരുടെ രണ്ട് മക്കള്‍, നരേഷിന്റെ മരുമകള്‍ എന്നിവരാണ് മരിച്ചത്. പല്‍വാലിലെ ഔറംഗബാദിലുള്ള വീടിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

നരേഷ് ഭാര്യയ്ക്കും കുട്ടികള്‍ക്കും നരേഷ് ഉറക്ക ഗുളികകള്‍ നല്‍കിയശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായിരിക്കാമെന്നാണ് നിഗമനം. തുടര്‍ന്ന് നരേഷും തൂങ്ങിമരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം മരണ കാരണം വ്യക്തമല്ലെന്നും ഡെപ്യൂടി പൊലീസ് സൂപ്രണ്ട് സജ്ജന്‍ സിംഗ് പറഞ്ഞു.

ഹരിയാനയില്‍ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Keywords:  News, National, Found Dead, Death, Police, Family, Five members of family found dead in Haryana's Palwal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia