തീവ്രവാദ ബന്ധം; ബാംഗ്ലൂരില്‍ പത്രപ്രവര്‍ത്തകനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍
Aug 30, 2012, 09:13 IST
ബാംഗ്ലൂര്‍: ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന സംശയത്തെതുടര്‍ന്ന് പത്രപ്രവര്‍ത്തകനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഹൂബ്ലിയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന പത്രത്തിന്റെ റിപോര്‍ട്ടറാണ് അറസ്റ്റിലായത്. സിദ്ദീഖി എന്നാണ് റിപോര്‍ട്ടറുടെ പേരെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇവരെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. ഉത്തര്‍ പ്രദേശ് സംസ്ഥാന പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പിന്നീട് ഇവരെ ബാംഗ്ലൂര്‍ പോലീസിന് കൈമാറി.
SUMMERY: Bangalore: Four people have been arrested in Hubli in Karnataka for allegedly having links with banned terrorist outfit Indian Mujahideen (IM), sources have told NDTV.
Key Words: Indian Mujahidheen, National, terrorist, held, police, Uttar Pradesh, Hubli, Bangalore, Karnataka, Arrest, Journalist,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.