സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോയി; കാണാതായത് 25 മത്സ്യത്തൊഴിലാളികളെ, നാലാം ദിവസം ഒരാള്‍ മാത്രം രക്ഷപ്പെട്ട് കരയ്‌ക്കെത്തി
Jul 12, 2019, 15:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 12.07.2019) കൊല്‍ക്കത്തയില്‍ കടലില്‍ പോയി കാണാതായ 25 മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ നാലാം ദിവസം രക്ഷപ്പെട്ടെത്തി. സുരക്ഷാ മുന്നറിപ്പ് അവഗണിച്ചാണ് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോയത്. രക്ഷപ്പെട്ട് എത്തിയത് ബംഗാള്‍ സ്വദേശിയായ രബീന്ദ്ര ദാസാണ്.
രബീന്ദ്ര ദാസിന്റെ ഉള്‍പ്പെടെ നൂറ് കണക്കിന് ബോട്ടുകളാണ് ബംഗാള്‍ ഉള്‍ക്കടലില്‍ കൊടുങ്കാറ്റില്‍ മുങ്ങി പോയത്. ഇതേതുടര്‍ന്ന് 1300 ലധികം മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് ബോട്ടുകള്‍ രക്ഷപെടുത്തിയിരുന്നു. ബോട്ട് മുങ്ങി നാല് ദിവസത്തിന് ശേഷമാണ് സ്വന്തം നാട്ടില്‍ നിന്ന് 600 കിലോമീറ്ററിലായി രബീന്ദ്ര ദാസ് എത്തിപ്പെട്ടത്. തുടര്‍ന്ന് ബംഗ്ലാദേശ് ബോട്ടാണ് രബീന്ദ്ര ദാസിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kolkata, News, National, Fishermen, Boat Accident, Escaped, Drowned, Fishing boat drowned; one fisherman escaped

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.