Fire | മധ്യപ്രദേശില്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ തീപ്പിടിത്തം; ആര്‍ക്കും പരുക്കില്ല

 


ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ തീപ്പിടിത്തം. കട്നി ജില്ലാ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടം. തീപ്പിടിത്തമുണ്ടായ ഉടന്‍ തന്നെ വാര്‍ഡിലുണ്ടായിരുന്ന എല്ലാ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നും സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും പൊലീസ് പറഞ്ഞു.

തീപ്പിടുത്തമുണ്ടായ ഉടന്‍ തന്നെ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായി കട്നി ജില്ലാ കലക്ടര്‍ അവി പ്രസാദ് പറഞ്ഞു. ഷോര്‍ട് സര്‍ക്യൂടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

Fire | മധ്യപ്രദേശില്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ തീപ്പിടിത്തം; ആര്‍ക്കും പരുക്കില്ല

Keywords:  News, National, Fire, hospital, Fire breaks out in maternity ward in MP hospital, none hurt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia