Tragedy | ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമില്‍ തീപിടിത്തം; 20 കാരിയായ ജീവനക്കാരി വെന്തുമരിച്ചു, ദാരുണാന്ത്യം പിറന്നാള്‍ തലേന്ന്


● യുവതി മുറിയില്‍ കുടുങ്ങുകയായിരുന്നു.
● 45 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു.
● അഞ്ച് ജീവനക്കാര്‍ രക്ഷപ്പെട്ടു.
● മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബെംഗളൂരു: (KVARTHA) ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ ജീവനക്കാരി വെന്തുമരിച്ചു. രാമചന്ദ്രപുര സ്വദേശിനിയായ പ്രിയ (Priya-20) ആണ് ശ്വാസം കിട്ടാതെയും പൊള്ളലേറ്റും മരിച്ചത്. ബുധനാഴ്ച ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ദാരുണാന്ത്യം.
ബെംഗളൂരുവിലെ ഡോ രാജ്കുമാര്‍ റോഡിലെ നവരംഗ് ജംഗ്ഷന് സമീപമുള്ള മൈ ഇവി സ്റ്റോറില്‍ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. ഷോറൂമിലെ കാഷ്യറായിരുന്ന പ്രിയയ്ക്ക് തീപിടിത്തമുണ്ടായപ്പോള്‍ മുറിയില്‍നിന്ന് പുറത്തിറങ്ങാനായില്ല. പ്രിയ ഇരുന്ന ക്യാബിനില്‍ തീയും പുകയും നിറഞ്ഞിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അഗ്‌നിശമന സേന ഉടനെ സ്ഥലത്തെത്തി, മൂന്ന് ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീയണച്ചത്. അപകടത്തില്‍നിന്ന് അഞ്ച് ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 45ലേറെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു.
മറ്റ് അപകടങ്ങള്‍ ഒഴിവാക്കാന്‍ ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാരെയും കടകളിലുണ്ടായിരുന്നവരെയും ഒഴിപ്പിച്ചിരുന്നു.
അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല. സ്റ്റോറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററി പൊട്ടിത്തെറിച്ചതാണോ തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്.
#electricvehiclesafety #Bengaluru #fire #accident #investigation #safetyfirst
A massive #fire broke out at an #ElectricVehicle showroom in #Bengaluru, a woman staff tragically lost her life.
— Surya Reddy (@jsuryareddy) November 19, 2024
Suspected a short circuit cause of fire, confirmation is pending.
4 fire tenders were rushed to the spot and doused the flames.#ElectricVehicles #FireAccident #EV… pic.twitter.com/9eEtZK78RN