SWISS-TOWER 24/07/2023

ഒടുവില്‍ ജസ്റ്റിസ് ഗാംഗുലി രാജിവെച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍ക്കത്ത: ലൈംഗീക അരോപണക്കേസില്‍ കുടുങ്ങിയ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് എ.കെ ഗാംഗുലി രാജിവെച്ചു. ഗവര്‍ണറെ നേരിട്ടുകണ്ടാണ് ഗാംഗുലി രാജിക്കാര്യം അറിയിച്ചത്. ഗാംഗുലിയെ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടപടി.
ഒടുവില്‍ ജസ്റ്റിസ് ഗാംഗുലി രാജിവെച്ചുഗാംഗുലിയുടെ കീഴില്‍ അഭിഭാഷകയായിരുന്ന യുവതിയാണ് ലൈംഗീക അതിക്രമമുണ്ടായതായി ആരോപിച്ചത്. ആരോപണത്തെതുടര്‍ന്ന് ഗാംഗുലിക്കെതിരെ മൂന്നംഗ സമിതി അന്വേഷണം നടത്തിയിരുന്നു. ഇതില്‍ ഗാംഗുലി കുറ്റക്കാരനാണെന്നും കണ്ടെത്തിയിരുന്നു.
നേരത്തെ കോളേജ് അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്ന് എ.കെ ഗാംഗുലി കൊല്‍ക്കത്തയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ജുഡീഷ്യല്‍ സയന്‍സിലെ പ്രത്യേക ക്ഷണിതാവെന്ന പദവി രാജിവെച്ചിരുന്നു.
SUMMARY: Kolkata: Retired Supreme Court judge, AK Ganguly met Governor MK Narayanan on Monday, fuelling speculations that he might have resigned as the Chairman of the West Bengal Human Rights Commission.
Keywords: Justice Ganguly, WBHRC, Ashok Kumar Ganguly, Supreme Court judge, Sexual harassment, Law intern, SC
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia