ബേദിയെക്കുറിച്ചോര്‍ത്ത് ദുഃഖം തോന്നുന്നു: കേജരിവാള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 02/02/2015) തന്റെ മുഖ്യ എതിരാളിയും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ കിരണ്‍ ബേദിയെക്കുറിച്ചോര്‍ത്ത് തനിക്ക് ദുഖം തോന്നുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. അണ്ണാ ഹസാരെയ്‌ക്കൊപ്പം അഴിമതി വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരായിരുന്നു അരവിന്ദ് കേജരിവാളും കിരണ്‍ ബേദിയും.
ബേദിയെക്കുറിച്ചോര്‍ത്ത് ദുഃഖം തോന്നുന്നു: കേജരിവാള്‍
ബേദിയുടെ അവസ്ഥ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മന്‍ മോഹന്‍ സിംഗിന്റെ അവസ്ഥയ്ക്ക് സമാനമാണെന്ന് കേജരിവാള്‍ പറഞ്ഞു. ശബ്ദമില്ലാത്ത നിലയിലാണ് ബേദി.

പോലീസാണ് കിരണ്‍ ബേദിക്ക് ചേരുകയെന്നും മുഖ്യമന്ത്രി പദം കിരണ്‍ ബേദിക്ക് ചേരില്ലെന്നും കേജരിവാള്‍ പറഞ്ഞു. ബിജെപി വായടച്ചുകെട്ടിയ കിരണ്‍ ബേദിയെ കുറിച്ചോര്‍ത്ത് തനിക്ക് ദുഖമുണ്ടെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി നിരക്ക് പകുതിയാക്കി കുറയ്ക്കുമെന്നും കൈക്കൂലിക്കും അഴിമതിക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേജരിവാള്‍ ഉറപ്പ് നല്‍കി. ഫെബ്രുവരി 7നാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

SUMMARY: On his rival chief ministerial candidate BJP's Kiran Bedi, with whom he worked closely during Anna Hazare's anti-graft agitation, Kejriwal said if she becomes chief minister, she will be like Manmohan Singh in the Congress party without a voice.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia