Accident | ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണു; പിതാവിനും മകനും ദാരുണാന്ത്യം

 


ബെംഗ്‌ളുറു: (www.kvartha.com) ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണ് പിതാവിനും മകനും ദാരുണാന്ത്യം. ബംഗളൂരു സ്വദേശി മോഹന്‍ പ്രസാദ് (70), മകനും ഭദ്രാവതിയില്‍ താമസക്കാരനുമായ അമര്‍നാഥ് (30) എന്നിവരാണ് മരിച്ചത്. ഭദ്രാവതിയില്‍ കഴിഞ്ഞ ദിവസം രാത്രി തലഗുപ്പ-ബെംഗ്‌ളുറു-മൈസൂരു ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അമര്‍നാഥിനെ കാണാന്‍ എത്തിയതായിരുന്നു മോഹന്‍ പ്രസാദ്. ഇരുവരും ബെംഗ്‌ളുറിലേക്ക് ട്രെയിന്‍ കയറുന്നതിനിടെയാണ് അപകടം. സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. ഇതിനിടെ അമര്‍നാഥ് കയറാന്‍ ശ്രമം നടത്തിയതോടെ കാല്‍തെന്നി പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ പെടുകയായിരുന്നു.

Accident | ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണു; പിതാവിനും മകനും ദാരുണാന്ത്യം

മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവും അപകടത്തില്‍പെട്ടു. ഗുരുതര പരിക്കേറ്റ അമര്‍നാഥ് സംഭവസ്ഥലത്തുവെച്ച് മരിച്ചു. മോഹന്‍ പ്രസാദിനെ ആദ്യം ഭദ്രാവതി താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടെ മരണത്തിന് കീഴടങ്ങി.

You Might Also Like:

സ്‌കൂടറില്‍ ട്രക് ഇടിച്ച് മലയാളി വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം; അപകടത്തിന് ഇടയാക്കിയ വാഹനം നിര്‍ത്താതെ പോയതായി പരാതി

Keywords: News, National, Accident, Death, Train, Father, Son, hospital, Treatment,  Father and son died after falling when boarding moving train.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia