ഹരിയാനയിലെ കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചണ്ഡീഗഡ്: (www.kvartha.com 29.08.2021) ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെതിരെ പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. ഹരിയാനയിലെ കര്‍ണാലില്‍ വെള്ളിയാഴ്ചയുണ്ടായ പൊലീസ് നടപടിയില്‍ പരിക്കേറ്റ കര്‍ണാല്‍ സ്വദേശി സുശീല്‍ കാജള്‍ ആണ് മരിച്ചത്. 
Aster mims 04/11/2022

കര്‍ണാലില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ബിജെപി നേതാക്കളുടെ യോഗത്തിലാണ് സംഭവം. ബിജെപി നേതാക്കളുടെ വാഹനം തടയാനും കരിങ്കൊടി കാട്ടാനും ശ്രമിച്ചതോടെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. 

ഹരിയാനയിലെ കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

സംഘര്‍ഷത്തില്‍ പത്ത് കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. 50 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സുശീല്‍ കാജലിന്റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. എന്നാല്‍ മരണ കാരണം ഹൃദയ സ്തംഭനമാണെന്നാണ് ഡോക്ടര്‍മാരുടെ റിപോര്‍ട്. 

Keywords:  News, National, Death, Farmers, Police, attack, Injured, Farmer injured in police violence in Haryana dies 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia