സോഷ്യല്‍ മീഡിയയിലെ വിദ്വേഷപ്രചരണം തുടരുന്നു; ഇമാമിന്റെ കാലുകള്‍ കഴുകാന്‍ നഴ്‌സിനെ നിര്‍ബന്ധിച്ചു എന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

 


ADVERTISEMENT


വിശാഖപട്ടണം: (www.kvartha.com 27.04.2020) കര്‍നൂല്‍ എംഎല്‍.എ ഹഫീസ് ഖാന്‍, ഒരു ഇമാമിന്റെ കാലുകള്‍ കഴുകാന്‍ നഴ്‌സിനെ നിര്‍ബന്ധിച്ചു എന്നാണ് ചിത്ര സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന സന്ദേശം. കൊവിഡിനെതിരെ രാജ്യം പോരാടുമ്പോള്‍ വിദ്വേഷപ്രചരണം നടത്തുന്നവര്‍ക്ക് കൊവിഡും ലോക് ഡൗണുമൊന്നും ഒരു പ്രശ്‌നമേയല്ല എന്നതാണ് വാസ്തവം. വ്യാജ സന്ദേശത്തിന്റെ യാഥാര്‍ത്ഥ്യം ആള്‍ട്ട് ന്യൂസ് ഡോട്ട് ഇന്‍ എന്ന മാധ്യമമാണ് പുറത്തികൊണ്ടുവന്നത്.

ആന്ധ്രപ്രദേശിലെ റായലസീമ സര്‍വകലാശാലയില്‍ ഒരുക്കിയ ക്വാറന്റീന്‍ സെന്ററില്‍ മാര്‍ച്ച് അവസാന വാരമാണ് സംഭവം. ഇവിടെയുള്ള പ്രായമായ, പ്രമേഹരോഗി കൂടിയായ ഒരാളുടെ കാല്‍ ഗേറ്റില്‍തട്ടി മുറിഞ്ഞു. ചോര വാര്‍ന്നൊഴുകി. ഉടന്‍ നഴ്‌സ് വന്നു പരുത്തിയും മരുന്നും വെച്ച് മുറിവ് കെട്ടി. ഇതിനിടെ ആരോ ഇത് കാമറയില്‍ പകര്‍ത്തി. ഇതാണ് നടന്ന യഥാര്‍ത്ഥ സംഭവം. സംഭവസമയത്ത് സ്ഥലം എംഎല്‍എ ഹഫീസ് ഖാന്‍ സ്ഥലത്തുണ്ടായിരുന്നു. യഥാര്‍ത്ഥ സംഭവം വിശദമാക്കി ആശുപത്രിയിലെ നഴ്‌സ് പറഞ്ഞ വീഡിയോ എംഎല്‍എ ഹഫീസ് ഖാന്‍ ഫെയ്‌സ്ബുക്ക് പങ്കുവച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലെ വിദ്വേഷപ്രചരണം തുടരുന്നു; ഇമാമിന്റെ കാലുകള്‍ കഴുകാന്‍ നഴ്‌സിനെ നിര്‍ബന്ധിച്ചു എന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം









Keywords:  News, National, Fake, Nurse, hospital, False, Kurnool MLA, Hafeez Khan, Imam, Feet, Wash, False claim suggests Kurnool MLA Hafeez Khan forced nurse to wash Imam’s feet
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia