സോഷ്യല്‍ മീഡിയയിലെ വിദ്വേഷപ്രചരണം തുടരുന്നു; ഇമാമിന്റെ കാലുകള്‍ കഴുകാന്‍ നഴ്‌സിനെ നിര്‍ബന്ധിച്ചു എന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം
Apr 27, 2020, 12:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വിശാഖപട്ടണം: (www.kvartha.com 27.04.2020) കര്‍നൂല്‍ എംഎല്‍.എ ഹഫീസ് ഖാന്‍, ഒരു ഇമാമിന്റെ കാലുകള്‍ കഴുകാന്‍ നഴ്‌സിനെ നിര്‍ബന്ധിച്ചു എന്നാണ് ചിത്ര സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന സന്ദേശം. കൊവിഡിനെതിരെ രാജ്യം പോരാടുമ്പോള്‍ വിദ്വേഷപ്രചരണം നടത്തുന്നവര്‍ക്ക് കൊവിഡും ലോക് ഡൗണുമൊന്നും ഒരു പ്രശ്‌നമേയല്ല എന്നതാണ് വാസ്തവം. വ്യാജ സന്ദേശത്തിന്റെ യാഥാര്‍ത്ഥ്യം ആള്‍ട്ട് ന്യൂസ് ഡോട്ട് ഇന്‍ എന്ന മാധ്യമമാണ് പുറത്തികൊണ്ടുവന്നത്.
ആന്ധ്രപ്രദേശിലെ റായലസീമ സര്‍വകലാശാലയില്‍ ഒരുക്കിയ ക്വാറന്റീന്‍ സെന്ററില്‍ മാര്‍ച്ച് അവസാന വാരമാണ് സംഭവം. ഇവിടെയുള്ള പ്രായമായ, പ്രമേഹരോഗി കൂടിയായ ഒരാളുടെ കാല്‍ ഗേറ്റില്‍തട്ടി മുറിഞ്ഞു. ചോര വാര്‍ന്നൊഴുകി. ഉടന്‍ നഴ്‌സ് വന്നു പരുത്തിയും മരുന്നും വെച്ച് മുറിവ് കെട്ടി. ഇതിനിടെ ആരോ ഇത് കാമറയില്‍ പകര്‍ത്തി. ഇതാണ് നടന്ന യഥാര്‍ത്ഥ സംഭവം. സംഭവസമയത്ത് സ്ഥലം എംഎല്‍എ ഹഫീസ് ഖാന്‍ സ്ഥലത്തുണ്ടായിരുന്നു. യഥാര്‍ത്ഥ സംഭവം വിശദമാക്കി ആശുപത്രിയിലെ നഴ്‌സ് പറഞ്ഞ വീഡിയോ എംഎല്‍എ ഹഫീസ് ഖാന്‍ ഫെയ്‌സ്ബുക്ക് പങ്കുവച്ചിട്ടുണ്ട്.
Keywords: News, National, Fake, Nurse, hospital, False, Kurnool MLA, Hafeez Khan, Imam, Feet, Wash, False claim suggests Kurnool MLA Hafeez Khan forced nurse to wash Imam’s feet

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.